കൊച്ചി: പതിനാലുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാന്‍ യുപി പൊലീസിന്റെ സഹായം തേടാന്‍ സിറ്റി പൊലീസ്. കേസില്‍ പ്രതികളായ ശേഷിക്കുന്ന 3 ഇതര സംസ്ഥാനക്കാരായ പ്രതികളെ പിടികൂടാനാണ് സിറ്റി പൊലീസ്, യുപി പൊലീസിന്റെ സഹായം തേടുന്നത്. കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം പ്രതികളെ തേടി യുപിയിലേക്കു യാത്ര യാത്ര ദുഷ്‌കരമായതിന്റെ പശ്ചാത്തലമായതിനാലാണ് യുപി പൊലീസിന്റെ സഹായം തേടുന്നതെന്ന് അന്വേഷണച്ചുമതലയുള്ള സിറ്റി അസി. കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു.
ഏലൂര്‍ മഞ്ഞുമ്മലില്‍ താമസിക്കുന്ന പതിനാലുകാരിയെയാണ് ആറ് പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡനത്തിനിരയാക്കിയത്. കേസുമായി ബന്ധപ്പെട്ട് യുപി റാംപുര്‍ സ്വദേശികളായ സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍ , ഹനീഫ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. യപ്രതികളായ 6 പേരും യുപി റാംപുര്‍ സ്വദേശികളും സുഹൃത്തുക്കളുമാണ്. ഹാരൂണ്‍, ആഷു, ഫാഹിന്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. പിടിയിലായ ഹനീഫിന്റെ സഹോദരനാണ് ഹാരൂണ്‍.
മഞ്ഞുമ്മലില്‍ മുത്തശ്ശനോടും മുത്തശ്ശിയോടൊപ്പമാണ് അമ്മ നേരത്തെ മരിച്ച പതിനാല്കാരി താമസിക്കുന്നത്. അച്ഛന്‍ ദില്ലിയില്‍ ജോലി ചെയ്യുകയാണ്. പ്രതികളില്‍ രണ്ട് പേര്‍ ഇവരുടെ വീടിനോട് ചേര്‍ന്നാണ് താമസിച്ചിരുന്നത്. പ്രതികള്‍ ചേര്‍ന്ന് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുട്ടിയെ പീഡനത്തിരയാക്കിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പീഡനം തുടങ്ങിയെന്നാണ് കുട്ടിയുടെ മൊഴി.
Post Your Comments