Latest NewsKeralaNews

ഓണ വിപണി; സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം : കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് ഇളവ് അനുവദിച്ചു. ഓഗസ്റ്റ് 26 മുതൽ സെപ്തംബർ രണ്ടു വരെ കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു.

കണ്ടയിൻമെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം. ഓണത്തിന് കച്ചവടം പൊടിപൊടിക്കേണ്ട കാലത്ത് കോവിഡ് പ്രതിസന്ധി കാരണം വ്യാപാരികൾ നിരാശയിലായിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് അകത്തേക്കുള്ള പ്രവേശനം. എന്നാൽ, അകത്തേക്ക് പ്രവേശിക്കുന്നവർ സാധനങ്ങൾ വാങ്ങി തിരിച്ചിറങ്ങുമ്പോൾ ഒരു സമയമാകും. ഇതോടെ ഒരുപാട് സമയം പുറത്ത് കാത്തിരിക്കേണ്ടി വരുന്നവർ മുഷിയുമ്പോൾ മടങ്ങിപ്പോകാനും സാധ്യതയേറെയാണ്. ഇതിന് പ്രതിവിധിയായിട്ടാണ് പ്രവർത്തനസമയം നീട്ടണമെന്ന് വ്യാപാരികൾ ആവശ്യമുയർന്നിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button