ലക്‌നൗ: ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന. കൊവിഡിനെ തുടര്‍ന്ന് ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ചൗഹാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സാഹചര്യത്തേയും ശിവസേന ഉത്തര്‍പ്രദേശ് ഘടകം ചോദ്യം ചെയ്തു. ശിവസേന നേതൃത്വം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനെ കാണുകയും വിഷയത്തില്‍ അദ്ദേഹത്തിന് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 16 നായിരുന്നു കൊവിഡ്-19 രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൗഹാന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെടുന്നത്.രോഗത്തെ തുടര്‍ന്ന് ചൗഹാനെ ആദ്യം ലഖ്‌നൗവിലെ സജ്ഞയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു പ്രവേശിപ്പിച്ചത്. ശേഷം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആരോഗ്യം മോശമായത് കാരണം അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനിടെ വെച്ചായിരുന്നു
ചൗഹാന്‍ മരണപ്പെടുന്നത്.’ചേതന്‍ ചൗഹാനെ എന്ത് സാഹചര്യത്തിലാണ് ലഖ്‌നൗവിലെ എസ്ജിപിജി ഐ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത്രയും മികച്ച ആശുപത്രിയില്‍ സര്‍ക്കാരിന് വിശ്വാസമില്ലേ?’ ശിവസേന ചോദിക്കുന്നു.അതേസമയം ചൗഹാന്റെ മരണം കൊവിഡ് ബാധയെ തുടര്‍ന്നല്ലെന്നും മോശം ചികിത്സയെ തുടര്‍ന്നാണെന്നുമുള്ള ആരോപണവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് സുനില്‍ സിങ് സജന്‍ രംഗത്തെത്തിയിരുന്നു. ചൗഹാനെ ആദ്യം പ്രവേശിപ്പിച്ച് എസ്ജിപിജിഐ ആശുപത്രിയില്‍ നിന്നും മോശം ചികിത്സയാണ് ലഭിച്ചതെന്നായിരുന്നു സുനിലിന്റെ ആരോപണം.
ചാഹാന്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അതേ വാര്‍ഡില്‍ സുനില്‍ സിംഗും ഉണ്ടായിരുന്നു. ചേതന്‍ ചൗഹാന്‍ സംസ്ഥാനത്തെ മന്തിയാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ആശുപത്രിയിലെ അധികൃതരെന്ന് സുനില്‍ സിങ് ആരോപിച്ചു. ആശുപത്രിയില്‍ താന്‍ നേരിട്ടുകണ്ട കാര്യങ്ങള്‍ എന്ന് പറഞ്ഞു ചില കാര്യങ്ങൾ അദ്ദേഹം കൗണ്‍സിലില്‍ അദ്ദേഹം വിശദീകരിക്കുകയായിരുന്നു.
Post Your Comments