തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തില്‍ തീപിടിത്തം. ഇന്നു വൈകിട്ടാണ് സംഭവം. പ്രോട്ടോക്കോള്‍ ഓഫിസിലാണ് അഗ്നിബാധ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ അടങ്ങുന്ന ഓഫിസിലാണ് തീപിടിത്തം. അതീവ സുരക്ഷ മേഖലയില്‍ ഉണ്ടായ ഈ തീപിടത്തം അടിമുടി ദുരൂഹത നിറഞ്ഞതാണ്.
സംഭവം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം , ഫയലുകൾ കത്തി നശിച്ചതായി സൂചന
അതെ സമയം സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം ഉണ്ടായി. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇന്ന് ഓഫീസില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിപക്ഷം ദുരൂഹത ആരോപിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത്.
Post Your Comments