Latest NewsKeralaIndia

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: സംസ്ഥാനത്ത് നാളെ ബിജെപി പ്രതിഷേധ ദിനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ കത്തിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു.

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു

തീപ്പിടിച്ച സംഭവസ്ഥലം സന്ദർശിച്ച കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൻമാരെ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒരു പ്രകോപനവുമില്ലാതെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിൽ നടക്കുന്ന ഭരണകൂട ഭീകരതയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button