പാലക്കാട്: ഓണക്കിറ്റിലെ ശർക്കരയെക്കുറിച്ച് വ്യാപക പരാതികൾ നേരത്തെ ഉയർന്നിരുന്നു. ആവശ്യമായ തൂക്കവും ഗുണനിലവാരവും ഇല്ലെന്ന ആരോപണമായിരുന്നു ഉയർന്നിരുന്നത്. എന്നാൽ പട്ടാമ്പിയിലെ കൊടലൂരിൽ വിതരണം ചെയ്ത ഓണക്കിറ്റുകളിൽ ഒന്നിലെ ശർക്കരയിൽ ചത്ത ജീവിയുടെ അവശിഷ്ടം കണ്ടെത്തിയിരിക്കുകയാണ്.
കൊടലൂർ ARD 24 റേഷൻകടയിൽ കാർഡുടമയായ ഫബിത ഷക്കീറിന് ലഭിച്ച ഓണക്കിറ്റിലാണ് അവശിഷ്ടം കണ്ടെത്തിയിരിക്കുന്നത്. തവളയുടെയോ എലിയുടേതോ എന്ന് തോന്നിപ്പിക്കുന്ന ജീവിയുടെ അവശിഷ്ടമാണ് ശർക്കരയിൽ ഉണ്ടായിരുന്നത്.
ശർക്കരയുടെ ഗുണനിലവാരവും വളരെ മോശമായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ച് കാർഡുടമ അധികൃതരെ വിവരമറിയിച്ചിട്ടും കിറ്റ് മാറ്റി നൽകാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്.
Post Your Comments