
ദോഹ : ഖത്തറിൽ ഒരാഴ്ചക്ക് ശേഷം വീണ്ടും കോവിഡ് മരണം. തിങ്കളാഴ്ചയാണ് ഒരാൾ മരിച്ചത്, 4295 പേരില്‍ നടത്തിയ പരിശോധനയിൽ 258 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 194ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,17,266ഉം ആയി. 291 പേര് കൂടി സുക്മ പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 1,14,099 ആയി ഉയർന്നു. നിലവിൽ 2,973 പേര് ചികിത്സയിലുണ്ട്. 67 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.
അതേസമയം ഇന്ന് രാജ്യത്ത് 2745 പേർ കൂടി സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 308654 കോവിഡ് കേസുകളിൽ 282888ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.7 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതിൽ 1635 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 84. ഹാഇലിൽ 60ഉം ജിദ്ദയിൽ 58ഉം സബ്യയിൽ 53ഉം മദീനയിൽ 51ഉം അബൂ അരീഷിൽ 48ഉം ബെയ്ഷിൽ 37ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാജ്യത്ത് 58,535 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,733,485 ആയി.
Post Your Comments