
സെന്‍ട്രല്‍ ഇസ്രയേല്‍: ആയിരത്തിലേറെ വര്‍ഷങ്ങളായി കളിമണ്‍ പാത്രത്തില്‍ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെടുത്തു. ഇസ്രയേലിലെ ഒരു സംഘം യുവാക്കളാണ് കുഴിച്ചിട്ടിരുന്ന നാണയങ്ങള്‍ കണ്ടെടുത്തത്. ഓഗസ്റ്റ് 18നാണ് നിധി കണ്ടെത്തിയത്.പ്രദേശത്ത് ഖനനം നടത്തുകയായിരുന്ന ചില ചെറുപ്പക്കാരാണ് നിധിശേഖരം കണ്ടെത്തിയതെന്ന് ഇസ്രയേല്‍ ആന്റിക്വിറ്റ്‌സ് അതോറിറ്റി അറിയിച്ചു. ഒന്‍പതാം നൂറ്റാണ്ടിലെ കാലിഫേറ്റ് കാലഘട്ടത്തില്‍ ഉണ്ടായിരുന്ന 24 കാരറ്റ് ശുദ്ധമായ നാണയങ്ങളാണ് ഇവയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അന്നത്തെ കാലത്ത് ഇത് വലിയൊരു തുകയായിരുന്നുവെന്നും ആന്റിക്വിറ്റ്‌സ് അതോറിറ്റിയിലെ നാണയ വിദഗ്ധനായ റോബര്‍ട്ട് കൂള്‍ പറയുന്നു. അന്നത്തെ കാലത്ത് ഈ തുക ഉപയോഗിച്ച് ഒരാള്‍ക്ക് ഈജിപ്തിലെ സമ്പന്ന തലസ്ഥാനമായ ഫസ്റ്റാറ്റിലെ ഏറ്റവും നല്ല നല്ല സ്ഥലത്ത് ആഡംബര വീട് വാങ്ങാന്‍ സാധിക്കുമായിരുന്നുവെന്നും കൂള്‍ പറഞ്ഞു. 1100 വര്‍ഷം പഴക്കമുള്ളതാണ് നിധിയെന്ന് എക്‌സ്‌കവേഷന്‍ ഡയറക്ടര്‍ ലിയത്ത് നദവ് സിവ് പറഞ്ഞു. ‘ഇത് കുഴിച്ചിട്ടയാള്‍ ഈ നിധി വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകണം.
കോവിഡ് ബാധിതനായ പ്രതി വീണ്ടും തടവുചാടി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
പാത്രം അനങ്ങാതിരിക്കാനുള്ള സുരക്ഷ അതില്‍ ചെയ്തിരുന്നു. കുഴിച്ചിട്ട വ്യക്തി അത് തിരികെ എടുക്കാന്‍ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് ഊഹിക്കാന്‍ മാത്രമേ സാധിക്കു’ എന്നും അദ്ദേഹം പറഞ്ഞു. നിധി കണ്ടെത്തിയ പ്രദേശവും ആ സ്ഥലത്തിന്റെ ഉടമയുടേയും വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. “നിധി കണ്ടെത്തിയ സംഭവം ഏറെ അതിശയകരമായിരുന്നുവെന്ന്’ സംഘാംഗമായ ഓസ് കോഹന്‍ പറഞ്ഞു.
‘ നിലത്ത് കുഴിച്ചു കൊണ്ടിരുന്നപ്പോഴാണ് കനം കുറഞ്ഞ ഇലകള്‍ പോലെ എന്തോ എന്ന് കണ്ടത്. വീണ്ടും നോക്കിയപ്പോള്‍ അത് സ്വര്‍ണ്ണനാണയങ്ങളാണെന്ന് മനസിലായി. ഇത്രയും പുരാതനമായ നിധി കണ്ടെത്തിയത് ആവേശകരമാണെന്നും’ ഇയാള്‍ പറഞ്ഞു.
Post Your Comments