ദില്ലി: വെബിനാറില്‍ നിന്ന് ഹിന്ദി അറിയാത്ത തമിഴ് ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 350 പേരാണ് വെബിനാറില്‍ പങ്കെടുത്തത്. എന്നാല്‍ ക്ഷണിക്കപ്പെടാത്ത 60-70 പേര്‍ വെബിനാറില്‍ ഉണ്ടായിരുന്നുവെന്നും അവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നുമാണ് ആയുഷ് മന്ത്രാലയത്തിലെ സെക്രട്ടറി രാജേഷ് കോട്ടേച്ചാ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 350 പേരാണ് വെബിനാറില്‍ പങ്കെടുത്തത്. താന്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ആയിരുന്നു താന്‍ സംസാരിച്ചിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് മാത്രം ഇംഗ്ലീഷ് മാത്രം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി വെബിനാറില്‍ തടസമുണ്ടാക്കുകയായിരുന്നു അവര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധിപ്പേര്‍ പങ്കെടുക്കുന്നതിനാല്‍ ഇംഗ്ലീഷില്‍ മാത്രമായി സംസാരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നും രാജേഷ് കോട്ടേച്ചാ പറയുന്നു.
തനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയില്ല. അതിനാല്‍ ഹിന്ദിയില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കു. നിങ്ങള്‍ പുറത്ത് പൊയ്‌ക്കോളൂവെന്നാണ് രാജേഷ് കോട്ടേച്ചാ അറിയിച്ചതെന്നായിരുന്നു തമിഴ് ഡോക്ടര്‍മാരുടെ പരാതിയില്‍ പറഞ്ഞത്.
Post Your Comments