
കൊല്ലം : നീണ്ടകര ഹാര്‍ബര്‍ ഇന്ന് (ആഗസ്റ്റ് 24 ) രാവിലെ 6 മണി മുതല്‍ പ്രവര്‍ത്തിക്കും. ശക്തികുളങ്ങരയില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം, ആരോഗ്യ വകുപ്പിന്റെ അഭിപ്രായം തേടി ഹാര്‍ബര്‍ തുറക്കുന്നത് പരിഗണിക്കും. അഴീക്കല്‍ ഹാര്‍ബര്‍ തുറക്കുന്നതും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.
Post Your Comments