‘കൊറോണവൈറസിനുണ്ടാകുന്ന ജനിതക പരിവര്‍ത്തനത്തിന്മേലാകണം കൂടുതല്‍ ശ്രദ്ധ. അതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ്. ജനിതക പരിവര്‍ത്തനം വൈറസില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നു, വൈറസ് എങ്ങനെ പെരുമാറുന്നു എന്നെല്ലാം അറിയുകയാണു ലക്ഷ്യം…’ ലോകാരോഗ്യസംഘടന എപ്പിഡെമിയോളജി വിദഗ്ധ മരിയ വാന്‍ കേര്‍ഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതാണ് ഇക്കാര്യം
ആര്‍എന്‍എ വൈറസായതിനാല്‍ത്തന്നെ അതിവേഗം ജനിതക പരിവര്‍ത്തനത്തിന് (Mutation) വിധേയമാകുന്നതാണ് കൊറോണയുടെ രീതി. അടുത്തിടെ മലേഷ്യയില്‍ കണ്ടെത്തിയ, ജനിതക പരിവര്‍ത്തനം സംഭവിച്ച, വൈറസിന് ചൈനയിലെ വൂഹാനില്‍ കണ്ടെത്തിയതിനേക്കാള്‍ പത്തു മടങ്ങ് ശേഷിയുണ്ടെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ വൈറസിലെ ഈ മാറ്റങ്ങളെ ഭയക്കേണ്ടതുണ്ടോ? കാര്യമായ ആശങ്ക ഇക്കാര്യത്തില്‍ വേണ്ടെന്നാണു ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്.
യൂറോപ്പിലും വടക്കേ അമേരിക്കയിലും ഏഷ്യയിലെ ചില ഭാഗങ്ങളിലും ഇതിനോടകം കൊറോണയിലെ ജനിതക പരിവര്‍ത്തനം ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിവേഗം പടരാനുള്ള ശേഷിയാണ് ഇതുവഴി വൈറസ് ആര്‍ജിച്ചെടുക്കുന്നത്. എന്നാല്‍ പെട്ടെന്നു പടരുമെന്നല്ലാതെ മനുഷ്യജീവനു ഭീഷണിയാകുന്ന വിധം പ്രവര്‍ത്തിക്കാന്‍ ഇവയ്ക്കാകുന്നില്ലെന്നാണു കണ്ടെത്തല്‍. ഓഗസ്റ്റ് 17നാണ് മലേഷ്യയില്‍ അതിവേഗം പടരാന്‍ ശേഷിയുള്ള ഡി614ജി എന്ന കൊറോണ വൈറസിനെ ഗവേഷകര്‍ കണ്ടെത്തിയത്. ഇന്ത്യയില്‍നിന്നു മടങ്ങിയെത്തിയ ഒരു ഹോട്ടല്‍ ഉടമയില്‍നിന്ന് ഒരു പ്രത്യേക മേഖലയില്‍ രോഗം പടര്‍ന്നതെന്നാണു കരുതുന്നത്.
എന്നാല്‍ ഡി614ജി പുതിയ വൈറസായിരുന്നില്ല. നേരത്തേത്തന്നെ ചൈനയിലും ഇന്ത്യയിലും ഉള്‍പ്പെടെ വ്യാപകമായി ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ ലോകത്തിലെ 97% വൈറസ് സാംപിളുകളിലും ഇവയുണ്ടായിരുന്നു. എന്നാല്‍ ഇവയുടെ വരവോടെയാണ് ലോകത്തു പലയിടത്തും മരണനിരക്കില്‍ വന്‍ കുറവുണ്ടായതെന്ന് സിംഗപ്പൂര്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ആശുപത്രി സീനിയര്‍ കണ്‍സല്‍ട്ടന്റ് പോള്‍ ടാംബ്യാ പറയുന്നു. പെട്ടെന്നു പടരുമെങ്കിലും വൈറസ് മരണത്തിനു കാരണമാകില്ല എന്നതു നല്ല കാര്യമാണെന്നും പകര്‍ച്ചവ്യാധികളെപ്പറ്റി പഠിക്കുന്ന രാജ്യാന്തര കൂട്ടായ്മയുടെ അധ്യക്ഷന്‍ കൂടിയായ അദ്ദേഹം പറയുന്നു.
Post Your Comments