COVID 19NewsIndia

കോവിഡ് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു

ന്യൂഡല്‍ഹി: കോവിഡ് , കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ചരക്ക് വാഹനങ്ങള്‍ക്കും അന്തര്‍സംസ്ഥാന യാത്രകള്‍ക്കും തടസ്സമുണ്ടാകരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ തടയുന്നതു പലപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് ഇത്.

Read Also : ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് നിർദേശവുമായി അധികൃതർ

കേരളം ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തു. കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഇനിമുതല്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ല. സംസ്ഥാനത്തെ പുതുക്കിയ ക്വാറന്റൈന്‍ മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്. നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ലെങ്കിലും കോവിഡ് ഭേദമായവര്‍ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. അതേസമയം ഹൈ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കം ഉള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ മാര്‍ഗരേഖയില്‍ ലോ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവര്‍ക്ക് റൂം ക്വാറിന്റീനില്ല. ലോ റിസക് പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവര്‍ യാത്രകള്‍ ഒഴിവാക്കണം. കേരളത്തിന് പുറത്തുനിന്നുവരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button