Latest NewsNewsIndia

പാറകകളും വെള്ളച്ചാട്ടവും താണ്ടി അപകടം പറ്റിയ സ്ത്രീയെ സ്ട്രച്ചറില്‍ ചുമന്ന് സൈനികര്‍ നടന്നത് 15 മണിക്കൂർ

ഡെറാഡൂണ്‍ : അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ സ്ട്രച്ചറില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ഐടിബിപി ജവാന്മാര്‍ നടന്നത് 40 കിലോമീറ്റര്‍. ഉത്തരാഖണ്ഡിലെ മലയോര മേഖലയായ ലാപ്‌സയില്‍നിന്നാണ് പരിക്കേറ്റ സ്ത്രീയെയും കൊണ്ട് പിത്തോറഗഢിലെ മുന്‍സ്യാരിയിലേക്ക് ഇവര്‍ നടന്നത്.

മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും കാരണം ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്നാണ് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍ 15 മണിക്കൂര്‍ താണ്ടി സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്.

 

സൈനികരുടെ ഈ സാഹസിക യാത്രയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒറ്റപ്പെട്ടുപോയ ഗ്രാമത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഐ.ടി.ബി.പിയുടെ 14-ാം ബറ്റാലിയനിലെ ജവാന്മാരാണ് സ്ത്രീയ്ക്ക് രക്ഷകരായത്. അതേസമയം  സ്ത്രീക്ക് വൈദ്യസഹായം ലഭ്യമാക്കിയതായും ആരോഗ്യനില മെച്ചപ്പെട്ടതായും ഐ.ടി.ബി.പി. വൃത്തങ്ങള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button