റിയാദ് : സൗദിയിൽ ഞായറാഴ്ച 30 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1109പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3649ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 307479ഉം ആയി. രോഗമുക്തി നിരക്കിൽ വർദ്ധന ഉണ്ടായി, 1702പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 280143 ആയി ഉയർന്നു. 23687 പേരാണ് നിലവിൽ ചികിത്സയിലുള്ളത്, ഇതിൽ 1644 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Also read : കോവിഡ് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
571 പേര്‍ക്ക് കൂടി കുവൈറ്റിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരണപ്പെട്ടു . ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,528ഉം, മരിച്ചവരുടെ എണ്ണം 515ഉം ആയി. 537 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ, രോഗ മുക്തരുടെ എണ്ണം 72,307 ആയി ഉയർന്നു. നിലവില്‍ 7,706 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 97 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,443 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയതോടെ. ആകെ പരിശോധനകളുടെ എണ്ണം 587,567 ആയി വർദ്ധിച്ചു.
Post Your Comments