കൊച്ചി • തിരുവനന്തപുരം എയർപോർട്ട് ലേലത്തിൽ പിടിക്കാൻ പോയ വകയിലെ ചെലവ് ഒരു പൗരൻ വിവരാവകാശനിയമപ്രകാരം ചോദിച്ചു കിട്ടിയ മറുപടി ഒരാൾ അയച്ചു തന്നത് കണ്ടപ്പോള്‍ ഞെട്ടിയെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. വ്യവസായ വികസന കോർപ്പറേഷൻ എന്ന KSIDC ക്ക് ചെലവായത് രണ്ടുകോടി മുപ്പത്താറുലക്ഷം രൂപ !!! അതിൽ KPMG എന്ന കൺസൾട്ടൻസിക്ക് നൽകിയത് ഒരു കോടി 57 ലക്ഷം രൂപ !! നിയമോപദേശ ഇനത്തിൽ 55 ലക്ഷം.
എന്നിട്ട് ടെൻഡർ കിട്ടിയോ? ഇല്ല. ഇനിയിപ്പോ ടെൻഡർ ചോദ്യം ചെയ്യാനൊരു കേസ്, അതിനു സുപ്രീംകോടതിയിൽ നിന്ന് വക്കീലന്മാർക്ക് ഒരു 2 കോടി, അത് കഴിഞ്ഞു സുപ്രീംകോടതിയിൽ ഒരു കേസ്.എന്തുകൊണ്ട് തോറ്റു എന്നു പഠിക്കാൻ മറ്റൊരു കൺസൾട്ടൻസയെ വയ്ക്കുമെന്നും ഹരീഷ് പരിഹസിച്ചു.
എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് ഒന്ന് നേരാംവണ്ണം നടത്താൻ ഇന്നാട്ടിലെ ജനങ്ങൾ എന്ത് ചെയ്യണം സർക്കാരേയെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
Leave a Comment