Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsBusiness

തനിഷ്കിന്‍റെ കൊച്ചിയിലെ ആദ്യ സ്റ്റോര്‍ പുനരവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഇരുപതുവര്‍ഷത്തിനുശേഷം രവിപുരത്തെ സ്റ്റോര്‍ പുനരവതരിപ്പിച്ചു. തനിഷ്കിന്‍റെ രവിപുരം സ്റ്റോറിന്‍റെ ദീര്‍ഘകാല ഉപയോക്താക്കളായ ഡോ. നതാഷ രാധാകൃഷ്ണന്‍, നമിത വിശ്വം, ഇഷ്മല്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് തനിഷ്ക് ഡയമണ്ട് ആഭരണങ്ങളുടെ വിലയില്‍ 25 ശതമാനം വരെയും സ്വര്‍ണാഭരണങ്ങള്‍ക്ക് ഗ്രാമിന് 300 രൂപ വരെയും ഇളവ് നല്കും.

ഏഴായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ സ്വര്‍ണത്തിലും ഡയമണ്ടിലുമുള്ള വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള’ആഭരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പരമ്പരാഗത രൂപകല്‍പ്പനകളായ പാലയ്ക്കാ മാല, മുല്ല മൊട്ട്, കാശുമാല, ജിമിക്കികള്‍ എന്നിവയും ആഭരണ ശേഖരത്തിലുണ്ട്. വിവാഹ ആഭരണശേഖരമായ റിവാ ബൈ തനിഷ്കില്‍ ടെംപിള്‍ രൂപകല്‍പ്പനയിലുള്ള ആകര്‍ഷകമായ ആഭരണങ്ങളാണ് അവതരിപ്പിക്കുന്നത്. കൂടാതെ ആരംഭ്, വിരാസത്, സ്വയം, ഗുല്‍നാസ് എന്നിങ്ങനെയുള്ള സവിശേഷമായ തനിഷ്ക് ശേഖരവും ഈ സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. മംഗളകരമായ ചടങ്ങുകള്‍ക്കായി സങ്കീര്‍ണമായ കലാവിരുതും ശോഭയുമുള്ള ആഭരണങ്ങളാണ് തയാറാക്കിയിരിക്കുന്നത്.

എല്ലാത്തരം പ്രശ്നങ്ങളോടും പൊരുതി ശക്തമായ തിരിച്ചുവരവ് ആഘോഷിക്കുകയാണെന്ന് തനിഷ്ക് റീട്ടെയ്ല്‍ മേധാവി വിജേഷ് രാജന്‍ പറഞ്ഞു. 20 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന തനിഷ്കിന്‍റെ സംസ്ഥാനത്തെ ആദ്യ ഷോറൂമിന്‍റെ പുനരവതരണം ഈ വിപണിയുടെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button