കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യമില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്‍നയുടെ ജാമ്യാപേക്ഷ തള്ളി. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുണ്ട്. വലിയ ശൃംഖല കള്ളക്കടത്തിന് പിന്നിലുണ്ടെന്ന് പ്രതി മൊഴി നല്‍കി. താന്‍ പങ്കാളിയാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. രാജ്യത്തും വിദേശത്തുമായി ഉന്നതര്‍ ഉള്‍പ്പെട്ട കേസാണിത്.. ഇതിലെ ഉന്നത തല ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കണമെന്നു കോടതി വ്യക്തമാക്കി.
ഹവാല, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നായിരുന്നു സ്വപ്നസുരേഷ് ജാമ്യ ഹര്‍ജിയില്‍ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന് സാധിച്ചിട്ടില്ല. താൻ സമ്പാദിച്ചത് നിയമപരമായാണെന്നും അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും സ്വപ്ന വാദിച്ചു.
Also read : ലൈഫ് മിഷൻ; റെഡ്ക്രസന്റിൽ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും ഇഡി കോടതിയെ അറിയിച്ചു. സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കും. പ്രതികൾക്ക് ഈ കേസിൽ ബന്ധമുണ്ടെന്നതിന് കേസ് ഡയറിയിൽ മതിയായ തെളിവുകളുണ്ടെന്ന് എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ടർ വാദിച്ചു. സ്വപ്ന സുരേഷിന്‍റെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറിലെ പണം സംബന്ധിച്ച് നിരവധി ദുരൂഹതയുണ്ട്.. കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു.
അതേസമയം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‍ന സുരേഷ്, സന്ദീപ്, സരിത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. കൊച്ചിയിലെ എൻഐഎ കോടതി അടുത്ത മാസം പതിനെട്ട് വരെയാണ് റിമാൻഡ് നീട്ടിയത്.
Post Your Comments