തിരുവനന്തപുരം • കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് കരൺ അദാനിയുടെ ഭാര്യ പങ്കാളിയായ കമ്പനിയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ എയർപോർട്ട് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് ശബരീനാഥന് എം.എല്‍.എ രംഗത്ത്.
കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് സിറിൽ അമർചന്ദ് മംഗൽദാസ് (CAM) എന്ന പ്രശസ്തനായ ലീഗൽ കമ്പനിയാണ്. KSIDC വഴി 55 ലക്ഷം രൂപ ഡിസംബർ 2019 ഇവർക്ക് ഫീസ് ഇനത്തിൽ നൽകി. അമർചന്ദ് കമ്പനിയുടെ മേധാവി സിറിൽ ഷെറോഫിന്റെ മകളാണ് കരൺ അദാനിയുടെ ഭാര്യ.എന്നുമാത്രമല്ല ഈ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയാണ് (Partner) ഈ വ്യക്തി. ഇതിന്റെ അർത്ഥം അദാനിക്കുവേണ്ടി ടെൻഡർ മനഃപൂർവം തോൽക്കാൻ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സർക്കാർ നേരിട്ട് ചുമതലപ്പെടുത്തി എന്നാണെന്നും ശബരീനാഥന് ആരോപിച്ചു.
യാതൊരു ആത്മാർത്ഥതയുമില്ലാതെ, തിരുവനന്തപുരത്തെ ജനങ്ങളെ ഇത്രയും കാലം കബളിപ്പിച്ച എല്‍.ഡി.എഫ് സർക്കാരുമായി എയർപോർട്ട് വിഷയത്തിൽ സഹകരിക്കണമോ എന്നുള്ളത് കോൺഗ്രസ് നേതൃത്വം പരിശോധിക്കണമെന്നും ശബരി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ശബരീനാഥന് എം.എല്‍.എയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് സിറിൽ അമർചന്ദ് മംഗൽദാസ് (CAM) എന്ന പ്രശസ്തനായ ലീഗൽ കമ്പനിയാണ്. KSIDC വഴി 55 ലക്ഷം രൂപ ഡിസംബർ 2019 ഇവർക്ക് ഫീസ് ഇനത്തിൽ നൽകി.
അമർചന്ദ് കമ്പനിയുടെ മേധാവി സിറിൽ ഷെറോഫിന്റെ മകളാണ് കരൺ അദാനിയുടെ ഭാര്യ.എന്നുമാത്രമല്ല ഈ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയാണ് (Partner) ഈ വ്യക്തി.
ഇതിന്റെ അർത്ഥം അദാനിക്കുവേണ്ടി ടെൻഡർ മനഃപൂർവം തോൽക്കാൻ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സർക്കാർ നേരിട്ട് ചുമതലപ്പെടുത്തി. എന്നിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ പ്രമേയം, സർവകക്ഷി യോഗം, CPM സമരം, കത്തെഴുത്ത്, ഇമെയിൽ സമരം തുടങ്ങിയ പ്രഹസന്നങ്ങൾ.
യാതൊരു ആത്മാർത്ഥതയുമില്ലാതെ, തിരുവനന്തപുരത്തെ ജനങ്ങളെ ഇത്രയും കാലം കബളിപ്പിച്ച LDF സർക്കാരുമായി എയർപോർട്ട് വിഷയത്തിൽ സഹകരിക്കണമോ എന്നുള്ളത് കോൺഗ്രസ് നേതൃത്വം പരിശോധിക്കണം.
Post Your Comments