Latest NewsKerala

പൊലീസ് ഭരണം കയ്യിലുണ്ടായിട്ടും ഇത്രയുമേയുള്ളൂ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് പാവപെട്ട അണികളോടുള്ള ആത്മാര്‍ത്ഥത- ശബരീനാഥന്‍ എംഎല്‍എ

മഹാരാജാസ് കോളജില്‍ കുത്തേറ്റു വീണ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന്. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു കഴിഞ്ഞ ജൂലൈ 2ന് അര്‍ധ രാത്രി അഭിമന്യു കൊലപ്പെട്ടത്. ആക്രമണത്തില്‍ പങ്കെടുത്ത 14 പേരെ പിടികൂടിയിട്ടും ഇതുവരെ അഭിമന്യുവിനെ കുത്തിവീഴ്ത്തിയ 2 പ്രധാന പ്രതികളെ പിടികൂടാത്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ കെ എസ് ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തി.

‘അഭിമന്യു ഓര്‍മ്മയായിട്ട് ഇന്ന് (ജൂലൈ 2) ഒരു വര്‍ഷം തികയുന്നു. അഭിമന്യുവിനെ വാഴ്ത്തിയുള്ള ഇടതുപക്ഷ പോസ്റ്റുകള്‍ കൊണ്ട് നവമാധ്യമങ്ങള്‍ ഇന്നും നാളെയും ചുവക്കും, പക്ഷേ പാവം യുവാവിനെ കുത്തിയ പ്രതി ഇന്നും ഒളിവില്‍ തന്നെ. പോലീസ് ഭരണം കയ്യിലുണ്ടായിട്ടും ഇത്രയുമേയുള്ളൂ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് പാവപെട്ട അണികളോടുള്ള ആത്മാര്‍ത്ഥത.’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/SabarinadhanKS/photos/a.382134271978034/1066281450229976/?type=3&__xts__%5B0%5D=68.ARCvStlClKCHqg1SXITDE5TfPltT3Sj-YWtPuca7U3wpH3g7RjtB2VlSAjaoRMMBTg7wdV4SigAZ2gBFRf5_9V3CJndjL1VpxjXmtS0l0AQ-BFbr4gBIeZoPeBvDuS3r2U-awrlIMyinSl9_X0-SkqMQq6i0sEQ9GCrKB5kMRn97TtQ8nSIP5vdvdxMLzTaQyq9rpgQmh_r3sJCIa95LVWOwh2H7j8Y-a23ThWhXl3_LKghwDVlW5eFX_MX-1WyJepTrS5tKpCTgBy_BhcIIYzZDUnwigAb-yDmaw05R1jc2UkJ0SCdvGf27ZKLFlM7_S-uhOQj5L_BFecTRLt-ZbEaFug&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button