തിരുവനന്തപുരം : വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസി മലയാളികളുടെ ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു. നേരത്തെ ഇത് 28 ദിവസമായിരുന്നു ക്വാറന്‍റൈന്‍ കാലയളവ് എന്നാൽ ഇപ്പോൾ അത് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്.
പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. വര്‍ഷത്തില്‍ ഒരു മാസം മാത്രം ലീവ് ലഭിക്കുന്നവരാണ് മിക്ക പ്രവാസികളും. അതിനാല്‍ തന്നെ നേരത്തെയുണ്ടായിരുന്ന 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയത്. അതെ സമയം സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ വേണമെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
Post Your Comments