അബുദാബി : കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരാന്‍ ഇടായാക്കിയതിന് കാരണം, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വരുത്തുന്ന വീഴ്ചയെന്നാണ് വിലയിരുത്തൽ.
കൂടുതല്‍ നിയമലംഘനങ്ങള്‍ക്ക് പുതിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടി വരും. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും പുതിയ ശിക്ഷാ നടപടികളും മറ്റും സ്വീകരിക്കുകയും അവ എപ്പോള്‍ നടപ്പിലാക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നതെന്ന് പബ്ലിക് പ്രേസിക്യൂഷന് കീഴിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. സാഹചര്യം എന്ത് തന്നെ ആയാലും അത് നേരിടാന്‍ തങ്ങള്‍ അധികൃതകര്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടും പ്രതിരോധ നടപടികളോടും ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് യുഎഇ ഗവര്‍ണമെന്റിന്റെ ഔദ്യോഗിക വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദിയും പറഞ്ഞു. സാമൂഹിക അകലം, അണുവിമുക്തമാക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ അനുസരിക്കണം. കോവിഡ് വ്യാപനം നേരിടുന്നതില്‍ ഇവ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വാക്സിനോ മരുന്നോ കണ്ടെത്തുന്നതുവരെ ഈ നടപടികള്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments