തിരുവനന്തപുരം • കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 11 പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം നഗരസഭാ പരിധിയിലെ വെങ്ങാനൂർ, വാഴോട്ടുകോണം വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ടുകോണം, ചിറ്റിയൂർകോട്, മച്ചേൽ, ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കീഴാറൂർ, കവലൂർ, പശുവന്നറ, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മൈനപ്പാറ, വെമ്പായം ഗ്രാമ പഞ്ചായത്തിലെ തേക്കട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പെരുമ്പഴുതൂർ എന്നീ വാർഡുകളെയും കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി.
ഇവിടങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗൺ ഇളവുകൾ ബാധകമായിരിക്കില്ല. പൊതു പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ‘ഒഴിവാക്കി
രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ സൗത്ത് കോളനി റോഡ്, കുന്ന് ബംഗ്ലാവ് കോളനി(മുടവൻമുഗൾ വാർഡ്) എന്നീ പ്രദേശങ്ങളെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസൻ്റ് മുക്ക്, വാമനപുരം ഗ്രാമ പഞ്ചായത്തിലെ എട്ടിമൂട് എന്നീ വാർഡുകളെയും കണ്ടെയ്ന്റ്‌മെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.
Post Your Comments