![Onam-Kit](/wp-content/uploads/2020/08/onam-kit-1.jpg)
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ തട്ടിപ്പു നടന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. 500 രൂപയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ല. പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളില്‍ ഉണ്ടായിരുന്നത്. ചില പാക്കറ്റുകളില്‍ നിര്‍മാണ തീയതി, പാക്കിങ് തീയതി എന്നിവ ഉണ്ടായിരുന്നില്ല. ചില കിറ്റുകളില്‍ എല്ലാ ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും വിജിലന്‍ കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിജിലന്‍സ് അറിയിച്ചു.
മിക്ക പാക്കിങ് സെന്ററുകളിലേയും ഓണക്കിറ്റുകളില്‍ കാണപ്പെട്ടത് 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങളാണ്. കിറ്റുകളെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ‘ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ്’എന്ന പേരില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. കിറ്റില്‍ നല്‍കുന്ന 11 ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ നടത്തി. എന്നാല്‍ 500 രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം. എന്നാല്‍ സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പെടെ ഒരു കിറ്റിന് ചെലവ് 500 രൂപ. ഇതേ 11 സാധനങ്ങള്‍ സപ്ലൈകോ ഔട്ട്‌ലറ്റില്‍ നേരിട്ടു പോയി വാങ്ങിയാല്‍ ആകെ ചെലവാകുന്നത് 357 രൂപ മാത്രമാണ്. 20 രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാലും ആകെ 382 രൂപയേ ആകൂ.
Post Your Comments