ന്യൂഡല്‍ഹി : കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം നിരോധനം ഏര്‍പ്പെടുത്തിയത് ആശ്ചര്യം തന്നെ , വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിടുന്നതിനെതിരെ പരോക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ രംഗത്ത് എത്തിയത്. സാമ്പത്തിക താല്പര്യങ്ങള്‍ നോക്കി ഇളവുകള്‍ പ്രഖ്യാപിക്കുന്നു. ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് ഭീഷണി ഉയര്‍ത്തുന്നു. ഇത് ആശ്ചര്യമുള്ള നിലപാടാണെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തി.
ചില ആരാധാനാലയങ്ങളുടെ കാര്യത്തില്‍ മാത്രം ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ അത് വിവേചനമാകില്ലേ എന്ന് കോടതി ചോദിച്ചു. ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കട്ടേ നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടേ എന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. </p>
Post Your Comments