KeralaLatest NewsNews

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യം നി​ർ​ത്തി ലോ​ണെ​ടു​ക്കും, തി​രി​ച്ച​ട​യ്ക്കി​ല്ല; ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ പോ​ലീ​സ് ഉദ്യോ​ഗ​സ്ഥന്റെ ചതിയില്‍ കുടുങ്ങി വഞ്ചിതരായത് 22 ഓ​ളം പേർ

ക​ണ്ണൂ​ര്‍ : എ​സ്‌ഐ​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. ക​ണ്ണൂ​ര്‍ തളിപ്പ​റമ്പ് ഏ​ഴാം​മൈ​ല്‍ ശാ​ന്തി​ന​ഗ​റി​ലെ കെ.​വി. മ​നോ​ജ് കു​മാ​റി​നെ​യാ​ണ് മ​ല​പ്പു​റം എം​എ​സ്പി ക്യാമ്പിലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തോ​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച്‌ തി​രി​ച്ചെ​ത്തി​യ​ മ​നോ​ജ് കു​മാ​ര്‍.പ​തി​നൊ​ന്നോ​ടെ എ​ത്തി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ളി​ച്ചി​ട്ട് വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പി​ന്‍​വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ കണ്ടത്.

മ​ര​ണ​കാ​ര​ണം സാമ്പത്തിക ബാ​ധ്യ​ത​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​ന് പി​ന്നി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന് പ​ങ്കു​ള്ള​താ​യാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ​ഉന്ന​ത ഉ​ദ്യോ​ഗ​സ്ഥന് വേ​ണ്ടി ലോ​ണെ​ടു​ക്കു​ന്ന​തി​ന് മ​നോ​ജ് കു​മാ​ര്‍ ജാ​മ്യം നി​ന്നി​രു​ന്നു. കെ​എ​സ്എ​ഫ്ഇ അ​ട​ക്ക​മു​ള്ള സാമ്പത്തിക സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത ശേ​ഷം ലോ​ണ്‍ തി​രി​ച്ച​ട​ക്കാ​ന്‍ ഇ​യാ​ള്‍ തയ്യറായില്ല, ഇതോടെ മ​നോ​ജ് കു​മാ​റി​ന്‍റെ ശബളത്തിൽ നി​ന്നും ലോ​ണ്‍ തു​ക പി​ടി​ക്കാ​ന്‍ തു​ട​ങ്ങി. ക​ഴി​ഞ്ഞ 27 മാ​സ​മാ​യി മ​നോ​ജ് കു​മാ​റി​ന്‍റെ ശബളത്തിൽ നിന്നും ഇത്തരത്തിൽ ലോ​ണ്‍ തു​ക പി​ടി​ച്ചി​രു​ന്നു. എന്നാൽ പ​ല ത​വ​ണ ഈ പ​ണം ചോ​ദി​ച്ച്‌ ​ഉന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ മ​നോ​ജ് കു​മാ​ര്‍ സ​മീ​പി​ച്ചെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

 

മ​നോ​ജ് കു​മാ​റി​നെ​പ്പോ​ലെ 22 ഓ​ളം പോ​ലീ​സു​കാ​ര്‍ ഇ​യാ​ള്‍​ക്കു വേ​ണ്ടി ജാ​മ്യം നി​ന്ന് വ​ഞ്ചി​ത​രാ​യി​ട്ടു​ണ്ടെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യി​നു​ക​ളി​ല്‍ സാ​ധാ​ര​ണ​യാ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ലോ​ണെ​ടു​ക്കുമ്പോൾ ജാ​മ്യം നിൽക്കുന്നവർ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. എന്നിരുന്നാലും പ​ല​പ്പോ​ഴും പോ​ലീ​സു​കാ​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ പ​രാ​തി പ​റ​യാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. മ​നോ​ജ് കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം നടത്തുമ്പോൾ ഇ​ക്കാ​ര്യം കൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി. അതേസമയം മ​നോ​ജ് കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button