നല്ല മുടി വളരാന്‍ നാം പല വഴികള്‍ സ്വീകരിക്കാറുണ്ട്. കൃത്രിമ വഴികള്‍ മുടിയില്‍ പരീക്ഷിച്ചാല്‍ മുടി ഉള്ളതു കൂടി കൊഴിഞ്ഞു പോകുകയേ ഉള്ളൂ. എന്നാല്‍ മുടി വളരാന്‍ തികച്ചും പ്രകൃതിദത്ത വഴികള്‍ പലതുമുണ്ട്. അടുക്കളയിലെ കൂട്ടുകളും തൊടിയിലെ സസ്യങ്ങളുമെല്ലാം തന്നെ ഇതിനു സഹായിക്കുന്നു. വലിയ വില കൊടുത്തു വാങ്ങേണ്ടവയല്ല. മുടി നന്നായി വളരാന്‍, മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന, ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയൂ. ഇതിനായുള്ള ഒരുത്തമ വഴിയാണ് പേരയ്ക്ക ഇല പ്രയോഗം. ഈ ഇലകളില്‍ വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകളും ക്വെര്‍സെറ്റിന്‍ പോലുള്ള ഫ്‌ലേവനോയ്ഡുകളും ധാരാളമുണ്ട്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മ്മത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്നവയാണ് ഈ പേരയിലകള്‍. പേരയില വളരെ സിംപിളായ ഒരു രീതിയില്‍ ഉപയോഗിച്ച് മുടി വളരാന്‍ വഴിയുണ്ടാക്കാം. മുടി വളരാന്‍ മാത്രമല്ല, മുടിയുടെ ഒരു പിടി പ്രശ്നങ്ങള്‍ക്കും മരുന്നാണിത്. ഉണ്ടാക്കാന്‍ ഏറെ എളുപ്പവും. ഇതിനായി വേണ്ടത് ഒരു പിടി പേരയില മാത്രമാണ്. തീരെ മൂപ്പില്ലാത്തതും അധികം മൂപ്പായതുമല്ല, ഒരു ഇടത്തരം പരുവത്തിലുള്ളതാണ് കൂടുതല്‍ നല്ലത്. ഇത് ഒരു പിടി എടുത്ത് നല്ലതു പോലെ കഴുകി വൃത്തിയാക്കി പിന്നീട് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക.
വെള്ളം പകുതിയാകുന്നതു വരെ അടച്ചു വച്ചു വേണം, തിളപ്പിയ്ക്കുവാന്‍. ഇലയുടെ നിറം പോയി വിളറിയ നിറം വരുമ്‌ബോള്‍ ഇലയിലെ പോഷകങ്ങള്‍ വെള്ളത്തിലേയ്ക്കിറങ്ങി എന്നുറപ്പിയ്ക്കാം. പിന്നീട് ഇത് വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം ഈ വെള്ളം വേണം ഉപയോഗിക്കുവാന്‍. പിന്നീട് ഈ വെള്ളം ശിരോചര്‍മത്തിലും മുടിത്തുമ്ബു വരേയും സ്‌പ്രൈ ചെയ്യുക. ഇത് മുടിയില്‍ അര മണിക്കൂര്‍ ശേഷം വയ്ക്കുക. പിന്നീട് കഴുകാം. കഴുകിയില്ലെങ്കിലും കുഴപ്പമല്ല. കാരണം ഇതിന് പ്രത്യേകിച്ചൊരു പശപശപ്പോ ദുര്‍ഗന്ധമോ ഉണ്ടാകില്ല. മുടി നല്ലതു പോലെ വളരാന്‍ സഹായിക്കുന്ന ഒന്നാണിത്.
Post Your Comments