
ജക്കാര്‍ത്ത • കിഴക്കൻ ഇന്തോനേഷ്യയിൽ വെള്ളിയാഴ്ച 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
സുലവേസി ദ്വീപിലെ കറ്റബുവിൽ നിന്ന് 220 കിലോമീറ്റർ തെക്ക് 600 കിലോമീറ്ററിലധികം (375 മൈൽ) ആഴത്തിലാണ് കടലിനടിയിലെ ഭൂചലനം ഉണ്ടായതെന്ന് യുഎസ്‌ജിഎസ് അറിയിച്ചു. ആഴത്തിലുള്ള ഭൂകമ്പം ആഴം കുറഞ്ഞതിനേക്കാൾ കുറഞ്ഞ നാശനഷ്ടമുണ്ടാക്കുന്നു, അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യുഎസ്‌ജിഎസ് പറഞ്ഞു.
അതേസമയം, ഇന്തോനേഷ്യന്‍ ഏജന്‍സികള്‍ ഭൂകമ്പത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2018 ൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്നുണ്ടായ സുനാമിയിലും 4,300 ൽ അധികം ആളുകള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തു.
2004 ൽ സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിയുണ്ടായി. ഇന്തോനേഷ്യയിൽ 170,000 പേർ ഉൾപ്പെടെ 220,000 പേർ മരിച്ചു.
Post Your Comments