തിരുവനന്തപുരം • തലസ്ഥാനത്തെ ജനവികാരം തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനൊപ്പമാണെന്ന് സൂചിപ്പിച്ച് ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ ജി വിജയരാഘവന്‍. സ്വകാര്യവത്കരണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്ത് നില്‍ക്കുകയാണെങ്കില്‍ കിഴക്കമ്പലത്തെ ട്വന്റി 20 പോലെയാകും തിരുവനന്തപുരം നഗരമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് വിജയരാഘവന്റെ പരാമര്‍ശം. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള നിലപാട് എടുക്കരുത്. എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് ജനം മാപ്പ് കൊടുക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തീരുമാനത്തെ എതിര്‍ത്ത് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സ്വകാര്യവത്കരണത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് സര്‍വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
Post Your Comments