ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തിനുളളില്‍ക്കൂടി ആയതിനാല്‍ വിമാനത്താവളം ആദാനിഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതുമൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ മന്ത്രി കടകംപളളി സുരേന്ദ്രന് രൂക്ഷവിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കടകംപള്ളിയെ വിമര്‍ശിച്ച് ശ്രീജിത്ത് രംഗത്തെത്തിയത്.
വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത് മൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞത് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആചാരലംഘനം ഉണ്ടാവില്ലെന്ന് പറഞ്ഞ രായാവിന്റെ അടിമയെന്നാണ് ശ്രീജിത്ത് കുറിച്ചത്.
ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തിന് ഉള്ളില്‍ കൂടി ആയതിനാല്‍ വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത് മൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടത്രേ.
പറയുന്നത് ആര് എന്നറിയുമോ?
ശബരിമലയില്‍ സ്ത്രീപ്രവേശം കൊണ്ട് ആചാരലംഘനം ഉണ്ടാകുമെന്ന വാദം തള്ളിക്കളഞ്ഞ, രായാവിന്റെ അടിമ.
ഈ സ്‌നേഹം കണ്ട് കണ്ണ് നിറയുന്നു
Post Your Comments