Latest NewsKeralaNews

കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ : ഇരുവരും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ

തിരുവനന്തപുരം • ര​ണ്ട​ര വ​യ​സു​ള​ള കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. തിരുവനന്തപുരം കല്ലറ നി​റ​മ​ൺ​ക​ട​വിലാണ് സംഭവം. കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക​ല്ല​റ നി​റ​മ​ൺ​ക​ട​വ് ക​ടു​വാ​ക്കു​ഴി​ക്ക​ര ത​ട​ത്തി​രി​ക​ത്ത് വീ​ട്ടി​ൽ അ​ഭി​രാ​മി (22), വാ​മ​ന​പു​രം മി​തൃ​മ്മ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​മ​ൽ (23) എ​ന്നി​വ​ര്‍ ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയമാകുകയും ഒടുവില്‍ ഒളിച്ചോടുകയുമായിരുന്നു.  കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ പോ​യ​തി​ന് ശി​ശു​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രമാണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. മ​ജി​സ്ട്രേ​ട്ടി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ബന്ധുക്കളുടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​രാ​മി​യെ​യും കാ​മു​ക​ന്‍ അ​മ​ലി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ വി. ​കെ.​വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എ​സ്. കു​മാ​ർ , സി ​പി ഒ ​സ​ഫീ​ജ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button