തിരുവനന്തപുരം : സംസ്ഥാനത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാവൂർ സ്വദേശി ബഷീർ, കോട്ടയം വടവാതൂർ സ്വദേശി ചന്ദ്രൻ, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമൻ (70), കാസർഗോഡ് തൃക്കരിപ്പൂർ ഇയ്യക്കാട് സ്വദേശി പി. വിജയകുമാർ (55) എന്നിവരാണ് മരിച്ചത്. പുരുഷോത്തമൻ വിമുക്ത ഭടനാണ് ന്യുമോണിയ ബാധിതന് കൂടിയായിരുന്നു. ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞടക്കം ഏഴു പേർ കോവിഡ് ചികിത്സയിലാണ്.
മുഹമ്മദ് ബഷീർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Post Your Comments