ബാഴ്സലോണ: ലയണല്‍ മെസ്സി ബാഴ്സലോണ വിടില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാര്‍ട്ടോമ്യൂ. കറ്റാലന്‍ ടീമിനായി കളിക്കുമ്പോള്‍ തന്നെ തന്റെ കരിയര്‍ അവസാനിപ്പിക്കാണമെന്നാണ് താരം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബില്‍ മെസ്സിയുടെ ഭാവിയെക്കുറിച്ച് ശക്തമായ ഊഹപോഹങ്ങള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
‘ബാഴ്‌സലോണയില്‍ കളിക്കുമ്പോള്‍ മെസ്സി തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവനോടും അവന്റെ പിതാവിനോടും പതിവായി സംസാരിക്കാറുണ്ട്. അദ്ദേഹം ഞങ്ങളുടെ പ്രോജക്റ്റിന്റെ ഭാഗമാണ്. കോമാന്‍ പുതിയ മാനേജരാകും, മെസ്സി ഞങ്ങളുടെ പുതിയ പ്രോജക്റ്റിന്റെ പ്രധാന കളിക്കാരനാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്ന് ബാര്‍ട്ടോമ്യൂ ബാഴ്സ ടിവിയോട് പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിച്ചിനോട് ബാഴ്‌സലോണ 8-2 നായിരുന്നു പരാജയപ്പെട്ടത്. അതിനുശേഷം ക്ലബ് വലിയ പ്രതിസന്ധി ആണ് നേരിടുന്നത്. ഹെഡ് കോച്ച് ക്വിക്ക് സെറ്റിയന്‍, ടെക്‌നിക്കല്‍ മാനേജര്‍ എറിക് അബിഡാല്‍ എന്നിവര്‍ ഇതിനകം പുറത്താക്കപ്പെട്ടു. ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാന്‍ വന്നതായി ബാര്‍ട്ടോമ്യൂ സ്ഥിരീകരിച്ചു. ഈ വര്‍ഷം പുറത്താക്കപ്പെട്ട രണ്ടാമത്തെ ബാഴ്സ ഹെഡ് കോച്ചായിരുന്നു സെറ്റിയന്‍. സൂപ്പര്‍കോപ ഡി എസ്പാനയില്‍ അറ്റ്‌ലെറ്റിക്കോ മാഡ്രിഡിനോട് തോറ്റതിനെ തുടര്‍ന്ന് സെറ്റിയന്‍ ഏണസ്റ്റോ വാല്‍വര്‍ഡെയെ പുറത്താക്കിയിരുന്നു.
അതേസമയം തങ്ങളുടെ സ്റ്റാര്‍ സ്ട്രൈക്കറെ വില്‍ക്കാന്‍ പിഎസ്ജി ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതോടെ ബാഴ്സലോണയിലേക്കുള്ള നെയ്മറിന്റെ മടങ്ങിവരവ് സ്വപ്‌നം കണ്ട ആരാധകര്‍ക്ക് തിരിച്ചടിയായി. ഇക്കാര്യം ബര്‍ട്ടോമ്യൂ തന്നെയാണ് സ്ഥിരീകരിച്ചത്. ”നെയ്മര്‍ വീണ്ടും ബാഴ്സയിലേക്ക്? ഈ വേനല്‍ക്കാലത്ത് അവനെ വില്‍ക്കാന്‍ പിഎസ്ജി ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഇപ്പോള്‍ ലൗടാരോ മാര്‍ട്ടിനെസിനായി ചര്‍ച്ച ചെയ്യുന്നില്ല, ജൂണ്‍ അവസാനം ഞങ്ങള്‍ ഇന്ററുമായുള്ള ചര്‍ച്ച നിര്‍ത്തി. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണും, ”ബാര്‍ട്ടോമ്യൂ പറഞ്ഞു.
Post Your Comments