പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : എല്ലാം ഗണപതിയുടെ അനുഗ്രഹം … വിനായക ചതുര്‍ത്ഥി ദിനത്തില്‍ പുതിയ കറന്‍സിയുടേയും റിസര്‍വ് ബാങ്കിന്റേയും വിവരങ്ങള്‍ പ്രഖ്യാപിയ്ക്കും…കേന്ദ്രത്തേയും ഇന്റര്‍പോളിനേയും വെല്ലുവിളിച്ച് വിവാദ ആള്‍ദൈവം നിത്യാനന്ദ. ഓഗസ്റ്റ് 22ന് റിസര്‍വ് ബാങ്ക് ഓഫ് കൈലാസയും രാജ്യത്തെ കറന്‍സിയും നിലവില്‍ വരും.’- വിവാദ ആള്‍ദൈവം നിത്യാനന്ദ പറയുന്നു. ഇന്ത്യയില്‍നിന്നു മുങ്ങിയശേഷം സ്വന്തമായി ദ്വീപ് വാങ്ങി ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.
Read Also : പി.എം. കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ്
റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്നാണ് ബാങ്കിന്റെ പേര്. ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്ന് വിഡിയോയില്‍ വ്യക്തമാക്കുന്നു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് കൈലാസ രാജ്യം എന്ന പേരില്‍ നിത്യാനന്ദ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്റെ സാമ്പത്തിക നയവും പുറം രാജ്യങ്ങളുമായുള്ള വിനിമയങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ഗണേശ ചതുര്‍ഥി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് നിത്യാനന്ദ പറയുന്നത്. കറന്‍സിയില്‍ നിത്യാനന്ദയുടെ ചിത്രം തന്നെയാവും. കറന്‍സിയുടെ പേരും മറ്റ് കാര്യങ്ങളും 22ന് പ്രഖ്യാപിക്കും
ഇന്റര്‍പോള്‍ വരെ തേടുന്ന കുറ്റവാളി നിത്യാനന്ദ സമൂഹമാധ്യമത്തില്‍ നിരന്തരം പുതിയ വിഡിയോകള്‍ പങ്കുവയ്ക്കുന്നുണ്ട്. ആരോപണം ഉന്നയിച്ചവരെ അപമാനിക്കാനും കുറ്റപ്പെടുത്താനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഒളിവിലിരുന്നു നിയമത്തെയും നിയമപാലകരെയും വെല്ലുവിളിക്കുന്ന നിത്യാനന്ദയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments