Latest NewsKeralaNews

കൊലയാളികളുടെ കണ്‍കണ്ട ദൈവമായി മുഖ്യമന്ത്രി പിണറായി വിജയനും അവരുടെ ആരാധനാലയമായി ഈ സര്‍ക്കാരും മാറി: ഷാഫി പറമ്പിൽ

കൊലയാളികളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി പിണാറായി വിജയനും അവരുടെ ആരാധനാലയമായി ഈ സർക്കാരും മാറിയതായി ഷാഫി പറമ്പില്‍ എം.എല്‍.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയും ,കോപ്പിയടിച്ചു പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും റാങ്ക് നേടുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ജ്യാമത്തില്‍ ഇറങ്ങി വിലസുകയാണെന്നും ഇതിന് കാരണം പൊലീസ് ഇത്‌ വരെ കുറ്റപത്രം സമര്‍പ്പിക്കാത്തതാണെന്നും ഷാഫി പറമ്പില്‍ പറയുന്നു.

Read also: കേരള ഷോളയാര്‍ അണക്കെട്ടിൽ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സർക്കാർ ഒപ്പമുണ്ടത്രെ ..
കൊലയാളികളുടെയും കൊള്ളക്കാരുടെയും മാത്രം .

സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ,കോപ്പിയടിച്ചു PSC റാങ്ക് ലിസ്റ്റിൽ ഒന്നും രണ്ടും റാങ്ക് നേടിയ SFI നേതാക്കളായ ശിവരഞ്ജിത്തും നസീമും ജ്യാമത്തിൽ ഇറങ്ങി വിലസുന്നു. കാരണം പോലീസ് ഇത്‌ വരെ കുറ്റപത്രം സമർപ്പിചിട്ടില്ല.
കൃപേഷിനേയും ശരത് ലാലിനേയും ക്രൂരമായി കൊന്ന് തള്ളിയ ഗുണ്ടകളെ രക്ഷിക്കാൻ CBI അന്വേഷണം ഒഴിവാക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കൊടികളൊഴുക്കിയിട്ടും പരാജയപ്പെട്ട സർക്കാർ ഇപ്പോൾ അന്വേഷണം അട്ടിമറിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് .
നിയമസഭയിൽ പറഞ്ഞത് ആവർത്തിക്കുന്നു .
കൊലയാളികളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി പിണാറായി വിജയനും അവരുടെ ആരാധനാലയമായി ഈ സർക്കാരും മാറിയിരിക്കുകയാണ്.

പെരിയ ഇരട്ട കൊലപാതകത്തിലേ CPM നേതൃത്വത്തിന്റെ പങ്ക് പുറത്തു വരാതിരിക്കാൻ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികൾ പോലീസും സർക്കാരും അവസാനിപ്പിക്കണം.
മനുഷ്യത്വം 6 മണി തള്ളിലെ കേവലം വാചകങ്ങൾ മാത്രമായി മാറി . നടപടികളിൽ അത് തൊട്ട് തീണ്ടിയിട്ടില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button