Latest NewsKeralaNews

21 ദിവസമായി മോര്‍ച്ചറിയിലിരിക്കുന്ന മത്തായിയുടെ മൃതദേഹത്തോടെങ്കിലും സര്‍ക്കാര്‍ നീതി കാട്ടണമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍… ജനങ്ങള്‍ക്ക് സര്‍ക്കാറിലും ഭരണസംവിധാനത്തിലും വിശ്വാസമില്ല

കൊച്ചി: പത്തനംതിട്ടയിലെ കര്‍ഷകന്‍ പിപി മത്തായിയുടെ മരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. നീതികാണിക്കാത്ത സര്‍ക്കാരിലും ഭരണസംവിധാനത്തിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് മുരളീധരന്‍ ഫെയസ്്ബുക്കില്‍ കുറിച്ചു.

Read Also : പി.എം. കെയേഴ്‌സ് ഫണ്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ്

മൃതദേഹം അടക്കുന്നത് തന്റെ ജോലിയല്ല എന്ന് പറഞ്ഞ് കൈ കഴുകിയ വനംമന്ത്രി എന്ത് ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും ചോദിക്കണം. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. മത്തായി തെറ്റുകാരനെങ്കില്‍ ആ തെറ്റിനായിരുന്നു നിയമപരമായി ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത്. അല്ലാതെ ഒരു കുടുംബത്തിന്റ അത്താണി ഇല്ലാതാക്കുകയായിരുന്നില്ല വേണ്ടതെന്ന് മുരളീധരന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കസ്റ്റഡി മരണങ്ങളുടെ നാടായി മാറുകയാണോ കേരളം ?

ജൂലൈ 28ന് വൈകിട്ട് നാലിനാണ് മത്തായിയെ വീട്ടുകാരുടെ മുന്നില്‍ വെച്ച് ഏഴംഗ വനപാലകസംഘം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുമ്‌ബോഴുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ല, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചില്ല, മൊഴി രേഖപ്പെടുത്തിയില്ല, ജി!ഡി എന്‍ട്രി നടത്തിയില്ല. ഇത്രയും വീഴ്ചകള്‍ സംഭവിച്ചത് യാദൃശ്ചികമാണോ? വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയ മത്തായിയെ വീട്ടുകാര്‍ പിന്നെ കാണുന്നത് സ്വന്തം കൃഷിയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍. ഇതെങ്ങനെ സംഭവിച്ചെന്ന ആ കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റൂ!
ഒരാളെ കസ്റ്റഡിയിലെടുത്ത് ഇത്രയൊക്കെ സംഭവിച്ചിട്ടും ഉദ്യോഗസ്ഥരെ സസ്പെന്‍!ഡ് ചെയ്തതല്ലാതെ ഇടതു സര്‍ക്കാ!ര്‍ എന്താണ് ചെയ്തത് ?

ആഴ്ചകളായി മത്തായിയുടെ മൃതദേഹം മോ!ര്‍ച്ചറിയിലാണ്. ഭ!ര്‍ത്താവിന്റെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മൃതദേഹം അടക്കം ചെയ്യില്ലെന്നാണ് ഭാര്യ ഷീബയുടെയും കുടുംബത്തിന്റെയും നിലപാട്. അതിനു പിന്തുണയുമായി ഒരു നാട് മുഴുവന്‍ ഒപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊക്കെ കാണുന്നുണ്ടോ? ഭര്‍ത്താവിനെ നഷ്ടപ്പെട്ട ആ വീട്ടമ്മയുടെ തീരാ വേദന തിരിച്ചറിയുന്നുണ്ടോ? അരയ്ക്ക് താഴേക്ക് തളര്‍ന്നുപോയ മത്തായിയുടെ സഹോദരിയുടെ കണ്ണീര് കാണുന്നുണ്ടോ? ആ വീട്ടില്‍ പ്രായമായ ഒരമ്മയുണ്ട്. ആശ്രയം നഷ്ടപ്പെട്ട ആ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ താങ്കളുടെ സര്‍ക്കാ!ര്‍ എന്താണ് ചെയ്തത്? 21 ദിവസമായി മോര്‍ച്ചറിയിലിരിക്കുന്ന മത്തായിയുടെ മൃതദേഹത്തോടെങ്കിലും സര്‍ക്കാര്‍ നീതി കാട്ടണം. മൃതദേഹം അടക്കുന്നത് തന്റെ ജോലിയല്ല എന്ന് പറഞ്ഞ് കൈ കഴുകിയ വനംമന്ത്രി എന്ത് ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും ചോദിക്കണം !
തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. മത്തായി തെറ്റുകാരനെങ്കില്‍ ആ തെറ്റിനായിരുന്നു നിയമപരമായി ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത്. അല്ലാതെ ഒരു കുടുംബത്തിന്റ അത്താണി ഇല്ലാതാക്കുകയായിരുന്നില്ല വേണ്ടത്

മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. നീതികാണിക്കാത്ത സര്‍ക്കാരിലും ഭരണസംവിധാനത്തിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്.
ശ്രീ പിണറായി വിജയന്‍ , ആ കുടുംബത്തോട് സര്‍ക്കാരിന് കനിവുണ്ടെങ്കില്‍ സമഗ്രമായ അന്വേഷണത്തിന് തയാറാകണം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം

shortlink

Post Your Comments


Back to top button