ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എംപി ശശി തരൂരിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി ബിജെപി എംപി നിഷികാന്ത് ദുബെ. പാര്‍ലമെന്ററി നടപടിക്രമത്തിന്റെ മാന്യത, ധാര്‍മ്മികത, അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ചുവെന്നും കാണിച്ചാണ് അദ്ദേഹം നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം നേരത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ നിഷികാന്ത് ദുബെയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ച വിഷയങ്ങളേയും തീരുമാനത്തേയും അപഹസിക്കുന്ന രീതിയില്‍ ബിജെപി എംപി സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിച്ചുവെന്നാണ് ശശി തരൂരിന്റെ വാദം.
ഫെയ്സ്ബുക്ക് വിവാദം ചര്‍ച്ച ചെയ്യാന്‍ പാനല്‍ യോഗം വിളിക്കാനുള്ള തീരുമാനത്തെ അവഹേളിക്കുന്ന തരത്തിലാണ് ദുബെ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് തരൂര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments