Latest NewsIndiaNews

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനം ഏറ്റെടുക്കാനാകില്ല, നിലപാട് ആ​വ​ർ​ത്തി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ ഡൽഹി : കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ല. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ അറിയിച്ചു. ഉത്തരവാദിത്ത സംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് ആ സംസ്‌കാരത്തിന്റെ തുടക്കമാണെന്നും, തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Also read : ഡല്‍ഹിയില്‍ കനത്ത മഴ, പല ഭാഗങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

അതേസമയം രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഗാ​ന്ധി കു​ടും​ബ​ത്തി​ന് പു​റ​ത്തു​ള്ള​യാ​ളാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തേ​ണ്ട​ത്. നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രാ​ൻ ക​ഴി​വു​ള്ള നി​ര​വ​ധി പേ​ർ പാ​ർ​ട്ടി​യി​ലുണ്ട്. അത്തരത്തിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ നേതാവായി അംഗീകരിക്കാൻ തയ്യാറാണ്. യുപിയില്‍ നിങ്ങളെ ആവശ്യമില്ല, ആന്‍ഡമാനിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ ഞാന്‍ അവിടേക്ക് പോകുമെന്നും പ്രിയങ്ക പറഞ്ഞു.

പു​തു​ത​ല​മു​റ നേ​താ​ക്ക​ളു​ടെ അ​ഭി​മു​ഖ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും പ​രാ​മ​ർ​ശം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ തി​രി​കെ എ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എന്നാല്‍ രാഹുലിന്റെ നിലപാടിനോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button