ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് കൊളസ്ട്രോള്‍. ജീവിതശൈലീ മാറ്റവും ഭക്ഷണശീലവും കൊളസ്ട്രോള്‍ ബാധിതരുടെ എണ്ണം ഇന്നത്തെ കാലത്ത് ക്രമാതീതമായി ഉയര്‍ത്തിയിട്ടുണ്ട്. ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവ പോലുള്ള വിഷമഘട്ടങ്ങളിലേക്ക് മോശം കൊളസ്ട്രോള്‍ നമ്മെ നയിക്കുന്നു.
അമേരിക്കക്കാരില്‍ മൂന്നിലൊന്ന് പേര്‍ക്കും മോശം കൊളസ്ട്രോള്‍ ഉണ്ടെന്ന് അടുത്തിടെ പുറത്ത് വിട്ട പഠനം വ്യക്തമാക്കുന്നു. നല്ല കൊളസ്ട്രോള്‍ (എച്ച്ഡിഎല്‍), മോശം കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) എന്നിങ്ങനെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകളുണ്ട്. മരുന്നില്ലാതെ മോശം കൊളസ്ട്രോള്‍ സ്വാഭാവികമായി എങ്ങനെ കുറയ്ക്കാമെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്..
ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. എല്‍ഡിഎല്‍ കുറയ്ക്കുന്നതിനും എച്ച്ഡിഎല്‍ അളവ് ഉയര്‍ത്തുന്നതിനും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. മെഡിറ്ററേനിയന്‍ ഡയറ്റും ഡാഷ് ഡയറ്റും( DASH diet ) കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ട് ഡയറ്റുകളാണെന്ന് ‘ബ്രിട്ടീഷ് മെഡിക്കല്‍ ജേണലി’ ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
(രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ രീതിയാണ് ഡാഷ് ഡയറ്റില്‍ വരുന്നത്. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് ഈ ഭക്ഷണരീതി. ‘ Dietary Approaches to Stop Hypertension’ എന്നാണ് ഈ വാക്കിന്റെ പൂര്‍ണ്ണ രൂപം. ആരോഗ്യകരമായ ഭക്ഷണ രീതി ആയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും). കൂടാതെ, 2019 ലെ ‘ജേണല്‍ ഓഫ് ഹ്യൂമന്‍ ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റെറ്റിക്സില്‍’ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ആഴ്ചയില്‍ രണ്ടുതവണ മത്സ്യം കഴിക്കുന്നതും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും 12 ആഴ്ചയ്ക്കുള്ളില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുമെന്ന് കണ്ടെത്തി
മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് വ്യായാമം. വ്യായാമത്തിന് എച്ച്ഡിഎല്‍ അളവ് ഉയര്‍ത്താന്‍ കഴിയും…-‘
2007 ലെ 25 പഠനങ്ങളുടെ ശാസ്ത്രീയ അവലോകനത്തില്‍, മരുന്നുകളൊന്നും തന്നെ കഴിക്കാതെ പതിവായി വ്യായാമം ചെയ്യുന്ന ആളുകള്‍ക്ക് എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ വ്യായാമം ശീലമാക്കണമെന്ന് കെവിന് പറയുന്നു. ഏത് വ്യായാമം വേണമെങ്കിലും ചെയ്യാമെന്നും ഉച്ചഭക്ഷണ സമയത്ത് വളരെ വേഗത്തില്‍ നടക്കുന്നത് പോലും ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുവെന്നും ഫെറന്റ്സ് പറഞ്ഞു.
മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഭാരം കുറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുകവലിയ്ക്ക് എല്‍ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കാനും എച്ച്ഡിഎല്‍ അളവ് കുറയ്ക്കാനും കഴിയും. ‘ ദി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്റ് എക്സ്പിരിമെന്റല്‍ മെഡിസിനി’ ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്, പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദീര്‍ഘകാല പുകവലിക്കാരുടെ എല്‍ഡിഎല്‍ അളവ് വളരെ ഉയര്‍ന്നതാണെന്ന് കണ്ടെത്തി. പുകവലി ഉപേക്ഷിച്ചവരില്‍ എച്ച്ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് ഒരു വര്‍ഷത്തിനിടെ 5.2 ശതമാനം വര്‍ദ്ധിച്ചതായി കണ്ടെത്തി.
ഹൃദയാരോഗ്യത്തിനായി മദ്യപാനം ഒഴിവാക്കണമെന്ന് ‘അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്’ പറയുന്നു. മദ്യപിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മദ്യപാനം മിതമായ അളവിലാണെങ്കിലും അതുവഴി കാന്സറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Post Your Comments