Latest NewsKeralaIndiaNews

തന്റെ സ്വന്തം രാജ്യമായ കൈലാസത്തില്‍ ‘ റിസര്‍വ് ബാങ്ക് കൈലാസ എന്ന പുതിയ ബാങ്ക് സ്ഥാപിച്ചതായി പ്രഖ്യാപിച്ച് വിവാദ ആള്‍ദൈവം നിത്യാനന്ദ… പുതിയ കറന്‍സി പുറത്തിറക്കും

ബംഗളൂരു: തന്റെ സ്വന്തം രാജ്യമായ കൈലാസത്തില്‍ ‘ റിസര്‍വ് ബാങ്ക് കൈലാസ എന്ന പുതിയ ബാങ്ക് സ്ഥാപിച്ചതായി പ്രഖ്യാപിച്ച് വിവാദ ആള്‍ദൈവം നിത്യാനന്ദ.
സമൂഹ മാദ്ധ്യമത്തിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. കൈലാസത്തില്‍ ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരില്‍ ബാങ്ക് സ്ഥാപിച്ചതായി നിത്യാനന്ദ പറയുന്നു. ഗണേശ ചതുര്‍ഥി ദിനത്തില്‍ ബാങ്ക് പുതിയ കറന്‍സി പുറത്തിറക്കും. ബാങ്കിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്ബത്തിക ഇടപാടുകളും നിയമപരമാണെന്നും നിത്യാനന്ദ വ്യക്തമാക്കി.

പെണ്‍കുട്ടികളെ തടവില്‍വച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയാണ് നിത്യാനന്ദ ഇന്ത്യയില്‍നിന്ന് മുങ്ങുന്നത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അവസാനത്തോടെ ഇക്വഡോറിലെ ഒരു ദ്വീപില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.എന്നാല്‍ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇത് സംബന്ധിച്ച് ഇക്വഡോറിന്റെ പ്രതികരണം. ഇപ്പോള്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദ കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button