ബംഗളൂരു ; ബംഗളൂരു കലാപത്തിനു പിന്നിൽ പ്രവർത്തിച്ച എസ് ഡി പി ഐ , പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിൽ വൻ പ്രതിഷേധം . ഹൈന്ദവ സംഘടനയായ ഹിന്ദു ജാഗരണ വേദികെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ആയിരക്കണക്കിനു ഹൈന്ദവർ പങ്കെടുത്തു.കലാപകാരികളുടെ സ്വത്ത് ഉടൻ കണ്ടു കെട്ടുക, കടുത്ത ശിക്ഷ ഉറപ്പാക്കുക , അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ് ഡി പി ഐ , പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം . നഗരത്തെ സ്തംഭിപ്പിച്ച് നടന്ന പ്രതിഷേധം മതതീവ്രവാദികൾക്കുള്ള മുന്നറിയിപ്പായിരുന്നു.
മതത്തെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് മതതീവ്രവാദികള്‍ നടത്തിയ കലാപത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. ബംഗളൂരു കലാപത്തില്‍ കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായാണ് സൂചന. സംഭവത്തില്‍ പോലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് വ്യക്തമായതെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.
കുറ്റവാളികള്‍ക്കെതിരെ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.മാത്രമല്ല റിപ്പോർട്ട് മോദി സർക്കാരിനു നൽകുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഈ സംഘടനകളെ നിരോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments