KeralaLatest NewsNews

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഇന്ന് മുതൽ നാലമ്പലത്തിനുള്ളിൽ കടന്ന് ദർശനം നടത്താം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലും ഇന്നുമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഇന്ന് മുതൽ നാലമ്പലത്തിനുള്ളിൽ കടന്ന് ദർശനം നടത്താം. ഒരേ സമയം 5 പേരെ മാത്രമാകും ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുക.

ദർശനത്തിന് എത്തുന്ന ഭക്തർ സാമൂഹിക അകലം ഉൾപ്പെടെ ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലും ഇന്നുമുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. അതേസമയം ആറ്റുകാലിൽ ഭക്തരെ നാലമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല.

shortlink

Post Your Comments


Back to top button