Latest NewsIndiaNews

40 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1.30 ലക്ഷം കോടിയിലധികം നിക്ഷേപം ; ആറുവര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി വന്‍ വിജയത്തിലേക്ക്

മോദി സര്‍ക്കാര്‍ ആറുവര്‍ഷം മുമ്പ് ആരംഭിച്ച പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡി) പദ്ധതിയില്‍ 40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. പൂജ്യം ബാലന്‍സില്‍ തുടങ്ങിയ ഈ അക്കൗണ്ടുകളില്‍ 1.30 ലക്ഷം കോടി രൂപ കവിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഈ പദ്ധതിയുടെ 40.05 കോടി ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ 1.30 ലക്ഷം കോടിയിലധികമാണ് നിക്ഷേപം. പിഎംജെഡിവൈ സമാരംഭത്തിന്റെ ആറാം വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് ഈ നേട്ടം.

ജന ധന്‍ അക്കൗണ്ട് ഉടമകളില്‍ 50 ശതമാനത്തിലധികവും സ്ത്രീകളാണ്. 40.05 കോടിയില്‍ 26കോടി 14 ലക്ഷം അക്കൗണ്ടുകളാണ് സ്ത്രീകള്‍ ആരംഭിച്ചത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടി വന്‍ വിജയമായി എന്നതിന്റെ തെളിവാണിത്. രാജ്യത്തെ ജനങ്ങള്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2014 ഓഗസ്റ്റ് 28 ന് പദ്ധതി ആരംഭിച്ചത്.

റുപേ ഡെബിറ്റ് കാര്‍ഡിന്റെയും ഓവര്‍ ഡ്രാഫ്റ്റിന്റെയും അധിക സവിശേഷതകളുള്ള ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളാണ് പിഎംജെഡിവൈ പ്രകാരം തുറന്ന അക്കൗണ്ടുകള്‍. ബിഎസ്ബിഡി അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല. പദ്ധതിയുടെ വിജയം കണക്കിലെടുത്ത്, 2018 ഓഗസ്റ്റ് 28 ന് ശേഷം ആരംഭിച്ച പുതിയ അക്കൗണ്ടുകള്‍ക്കായി ഒരു ലക്ഷം രൂപയില്‍ നിന്ന് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ 2 ലക്ഷമായി സര്‍ക്കാര്‍ 2018 ല്‍ ഉയര്‍ത്തിയിരുന്നു.

പ്രവിധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയുടെ ഭാഗമായി കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ദരിദ്രരെ സഹായിക്കുന്നതിനായി മൂന്ന് തുല്യ പ്രതിമാസ ഗഡുക്കളായി അക്കൗണ്ടിന് 1,500 രൂപ അയച്ചു. ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്ക് വനിതാ ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 500 രൂപ എക്‌സ് ഗ്രേഷ്യ പെയ്മെന്റ് നല്‍കുമെന്ന് 2020 മാര്‍ച്ച് 26 ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

shortlink

Post Your Comments


Back to top button