Latest NewsIndiaNews

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവി അന്‍ഖി ദാസിന് വധഭീഷണി : രാഷ്ട്രീയ ചായ്വോ പദവിയോ നോക്കാതെ മതസ്പര്‍ദ്ധയും വിദ്വേഷവും പരത്തുന്ന പോസ്റ്റുകള്‍ തങ്ങള്‍ നിരോധിക്കുമെന്ന് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവിയ്ക്ക് വധഭീഷണി. ഇന്ത്യന്‍ മേധാവി അന്‍ഖി ദാസ ആണ്് ഡല്‍ഹി പൊലീസിലെ സൈബര്‍ക്രൈം വിഭാഗത്തില്‍ പരാതി നല്‍കിയത്. തന്നെ അപായപ്പെടുത്തുമെന്ന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് അന്‍ഖി ദാസിന്റെ പരാതിയില്‍ പറയുന്നു.

Read Also : സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്നത് പാട്ടിയ്ക്കുള്ളിലെ ഉള്‍പ്പോര്…. സിപിഎം കണ്ണൂര്‍ ലോബിയ്‌ക്കെതിരെ ആലപ്പുഴ ജില്ലയിലെ മന്ത്രിമാരുടെ പ്രസ്താവന ഏറെ ശ്രദ്ധേയമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍

ഇന്ത്യയില്‍ ഏറ്റവുമധികം ഉപഭോക്താക്കളുളള ഫേസ്ബുക്ക് രാജ്യത്ത് ബിജെപിക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളിലെ നേതാക്കന്മാരും നിയമജ്ഞന്മാരും തമ്മില്‍ നിരന്തരം തര്‍ക്കം തുടരുകയാണ്. വിവരം അറിഞ്ഞുടനെ ഫേസ്ബുക്ക് ഈ റിപ്പോര്‍ട്ട് തളളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലവില്‍ അന്‍ഖി ദാസിന്റെ പരാതി.

തന്നെ ഭീഷണിപ്പെടുത്തിയ ട്വിറ്റര്‍, ഫേസ്ബുക്ക് ഹാന്‍ഡിലുകളുടെ തെളിവുകളും അന്‍ഖി ദാസ് പൊലീസിന് നല്‍കി. എന്നാല്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ദക്ഷിണ ഡല്‍ഹി ഡി.സി.പി അറിയിച്ചു.

അതേസമയം ആരുടെയും രാഷ്ട്രീയ ചായ്വോ പദവിയോ നോക്കാതെ മതസ്പര്‍ദ്ധയും വിദ്വേഷവും പരത്തുന്ന പോസ്റ്റുകള്‍ തങ്ങള്‍ നിരോധിക്കുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഫേസ്ബുക്കിലെ പോസ്റ്റുകളുടെ ഉളളടക്കത്തെ കുറിച്ച് നിരന്തരം പരിശോധന നടത്തി വിലയിരുത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button