Latest NewsNewsIndiaInternational

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

ന്യൂജേഴ്‌സി • ലോകത്തെ പ്രമുഖ ഇന്ത്യൻ ക്ലാസിക്കൽ ഗായകരിലൊരാളായ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസായിരുന്നു. യു.എസിലെ ന്യൂജേഴ്‌സിയിൽ വച്ചായിരുന്നു അന്ത്യം. ന്യൂജേഴ്‌സിയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു.

1930 ൽ ഹരിയാനയിൽ ജനിച്ച അദ്ദേഹത്തിന്റെ സംഗീത ജീവിതം എട്ട് പതിറ്റാണ്ട് നീണ്ടു. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൻ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2000-ലാണ് അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചത്.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ ഇന്ത്യയിൽ നടപ്പാക്കുമ്പോൾ മേവതി ഘരാനയിൽ (സംഗീത വംശത്തിൽ) ഉൾപ്പെട്ട പണ്ഡിറ്റ് ജസ്‌രാജ് അമേരിക്കയിലായിരുന്നു. തുടര്‍ന്ന് അദ്ദേഹം അവിടെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

പണ്ഡിറ്റ് ജസ്‌രാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ജസ്രാജിന്റെ മരണം രാജ്യത്തിന്റെ സാംസ്കാരിക മേഖലയിൽ ആഴത്തിലുള്ള ശൂന്യത സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button