കോഴിക്കോട് :കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ക്വാറന്‍റീനില്‍ പ്രവേശിച്ചിരിക്കുന്നത്.
അതേസമയം ജില്ലയില്‍ പുതിയതായി 21 കണ്ടെയിൻമെന്‍റ് സോണുകൾ കൂടി ഇന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 16-പുല്ലോറമ്മൽ, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി, 1-ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മടത്തും പൊയിൽ, എന്നിവയാണ് കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.
കാവിലുപ്പാറ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അഴിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14-ആവിക്കര , ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 10 കുളിമാട്, എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ചുണ്ടയിൽ, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 11 നടമ്മൽ, 6 പയിമ്പ്ര, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 കുളശേരിപ്പാറ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 7തണ്ടോട്ടി, 2 വള്ളിയോട്ട് ഈസ്റ്റ്, മണിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 എടുത്തും കര, മുക്കം മുൻസിപ്പാലിയിലെ വാർഡ് 17 കച്ചേരി, ഫറോക്ക് മുൻസിപ്പാലായിലെ വാർഡ് 12 വായ പൊറ്റത്തറ,ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 4 തുവക്കോട്, ഏറമല ഗ്രാമപഞ്ചായത്തിലെ വാർഡ് 9ഏളങ്കോളി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 വൈക്കിലശേരി, കോഴിക്കോട്
കോർപ്പറേഷനിലെ വാർഡ് 41 അരീക്കാട് എന്നിവയും കണ്ടെയിൻമെന്‍റ് സോണുകളാണ്.
Post Your Comments