കാക്കനാട്(കൊച്ചി): ഹണിട്രാപ്പില്‍ വീഴ്ത്തി സമ്പന്നരില്‍ നിന്നും പണം തട്ടിയെടുക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് 21 വയസുള്ള പെണ്‍കുട്ടി. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ നസ്‌നിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പൊലീസ് പിടിയിലായത്. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തില്‍ വീട്ടില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ ഭാഗത്ത് തീത്തപ്പറമ്പില്‍ വീട്ടില്‍ നിഷാദ് (21), ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി നസ്‌നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേല്‍ വീട്ടില്‍ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തന്റെ വശ്യമായ സൗന്ദര്യം കൈമുതലാക്കിയായിരുന്നു നസ്‌നി സമ്പന്നരായ യുവാക്കളെ വീഴ്ത്തി പണം തട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആണ് ഇരകളായ സമ്പന്നരായ യുവാക്കളെ നസ്‌നി കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഫോണ്‍ വിളിച്ച് ഇവരെ വശീകരിക്കും. പിന്നീട് റൂമിലെത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.
തൃക്കാക്കര പൊലീസും തൃക്കാക്കര എസിപിയുടെ പ്രത്യേക സംഘവും ചേര്‍ന്നാണ് സംഘത്തെ വലയിലാക്കിയത്. പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ ഇവരെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്.വ്യാപാരിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം ഇയാളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. ഇയാളുടെ കൈവശം പണമില്ലാത്തതിനാല്‍ എ.ടി.എം. കാര്‍ഡ് വാങ്ങി പല ദിവസങ്ങളിലായി ഒരു ലക്ഷം രൂപയോളം ഇവര്‍ കൈക്കലാക്കിയെന്ന് പോലീസ് പറഞ്ഞു
പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരെ ലൈംഗികബന്ധത്തിനായി ക്ഷണിക്കും. റൂമിലേക്ക് എത്തുന്നവരെ മര്‍ദിക്കുകയും നഗ്നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി പണവും പേഴ്‌സും മൊബൈല്‍ ഫോണും കവരുന്നതുമായിരുന്നു സംഘത്തിന്റെ രീതി. ഒരു സ്ഥലത്ത് കവര്‍ച്ച നടത്തി പിരിയുന്ന സംഘം അടുത്ത കവര്‍ച്ചയ്ക്കായി ഒത്തുചേരുന്ന രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. ചില പ്രമുഖരും ഇവരുടെ കെണിയില്‍പ്പെട്ടതയിട്ടാണ് സൂചന. പൊലീസ് അന്വേഷണം നടക്കുകയാണ്.
അതേസമയം കേസില്‍ പ്രതിയായ സാജിദ് താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും അജിത് എറണാകുളത്ത് പിടിച്ചുപറി കേസിലും ജാമ്യത്തിലിറങ്ങിയവരാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ കോവിഡ് മനദണ്ഡങ്ങള്‍ അനുസരിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
Post Your Comments