ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന ഷാഹീന്‍ ബാഗില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ ബിജെപിയില്‍ ചേര്‍ന്നു.ബിജെപി മുസ്ലിം സമൂഹത്തിന്‍റെ ശത്രുവല്ലെന്ന് തെളിയിക്കുന്നതിനാണ് താന്‍ ബിജെപി യില്‍ ചേര്‍ന്നതെന്ന് ബിജെപിയില്‍ അംഗത്വം എടുത്തുകൊണ്ട് ബിജെപി യെ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തില്‍ ആക്കിയ സമരമായിരുന്നു ഷാഹീന്‍ ബാഗില്‍ നടന്നത്.
ഇപ്പോള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളെ തന്നെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയമായി ബിജെപിയുടെ നേട്ടമാണ്.സാമൂഹ്യ പ്രവര്‍ത്തകനായ ഷഹ്സാദ് അലി പറഞ്ഞു.ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ അധേഷ് ഗുപ്തയുടെയും പാര്‍ട്ടി മുതിര്‍ന്ന നേതാവ് ശ്യാം ജാജുവിന്റെയും സാനിധ്യത്തിലാണ് ഷഹ്സാദ് അലി ബിജെപിയില്‍ ചേര്‍ന്നത്.
CAA സംബന്ധിച്ച ആശങ്കകള്‍ ഒന്നിച്ചിരുന്ന്ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ധേഹം പറഞ്ഞു.ഡിസംബര്‍ 15 മുതലാണ് ഷാഹീന്‍ ബാഗില്‍ പ്രക്ഷോഭം ആരംഭിച്ചത്,സ്ത്രീകളായിരുന്നു സമരത്തിന്‍റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്.മാര്‍ച്ച് 24 ന് രാവിലെ ഡല്‍ഹി പോലീസ് സമരക്കാരെ നീക്കം ചെയ്യുകയായിരുന്നു,കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുദ്ധങ്ങളില്‍ ഒന്നായിരുന്നു ഷാഹീന്‍ ബാഗിലെ പ്രക്ഷോഭം.
Post Your Comments