KeralaLatest NewsNews

നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ്: വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവർ നിരീക്ഷണത്തിൽ

കൊല്ലം: പത്തനാപുരത്ത് നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്. വിവാഹത്തില്‍ ആകെ 48 പേര്‍ പങ്കെടുത്തുവെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവ സാമ്പിളുകള്‍ ടെസ്റ്റിനായി ശേഖരിക്കും.

Read also:എം. ശിവശങ്കര്‍ നടപടി നേരിടുന്നതിന് തൊട്ടുമുമ്പും താത്കാലിക നിയമനം നടത്തി: തെളിവുകൾ പുറത്ത്

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെതുടർന്ന് കൺടെയ്ൻമെന്റ് സോണുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് സംബന്ധിച്ച ആലോചനകൾ നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button