KeralaLatest NewsNewsIndiaInternational

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയായത് രാഷ്ട്രീയത്തില്‍ ഇറങ്ങാനല്ലെന്ന് കങ്കണ റണാവത്ത്

ഗ്യാങ്സ്റ്ററിനു ശേഷം എനിക്ക് കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയായത് രാഷ്ട്രീയത്തില്‍ ഇറങ്ങാനല്ലെന്ന് കങ്കണ റണാവത്ത്. ബിജെപിയും കോണ്‍ഗ്രസിലും ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, താനിപ്പോള്‍ അഭിനയത്തിലും സംവിധാനത്തിലും കൂടുതല്‍ ശ്രദ്ധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മോദിജിയെ ഞാന്‍ പിന്തുണയ്ക്കുന്നത് എനിക്ക് രാഷട്രീയത്തില്‍ പ്രവേശിക്കാനാണന്ന് കരുതുന്നവരോട്… ഞാന്‍ നേരെ പറയുന്നു, 15 വര്‍ഷത്തോളം എന്റെ മുത്തച്ഛന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. രാഷ്ട്രീയത്തില്‍ എന്റെ കുടുംബം വളരെ പോപ്പുലറാണ്. ഗ്യാങ്സ്റ്ററിനു ശേഷം എനിക്ക് കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു.മണികര്‍ണികയ്ക്ക് ശേഷം ബിജെപിയില്‍ നിന്നും. ഒരു കലാകാരിയെന്ന നിലയില്‍ എന്റെ ജോലികളില്‍ ഞാന്‍ അതീവ ശ്രദ്ധാലുവാണ്. രാഷ്ട്രീയത്തെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടില്ല. അതിനാല്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയെന്ന നിലയില്‍ ഞാന്‍ ഒരാളെ പിന്തുണയ്ക്കുന്നതിന് വരുന്ന ട്രോളുകള്‍ നിര്‍ത്തണമെന്നും കങ്കണ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button