KeralaLatest NewsNews

യുവകര്‍ഷകന്‍ മത്തായിയുടെ മരണം : ഡമ്മിപരീക്ഷണത്തിലും മൃതദേഹത്തില്‍ കണ്ടതിനു സമാന മുറിവ് : മരണം എങ്ങിനെയാണെന്ന് പുറത്തുവന്നെന്ന് സൂചന

പത്തനംതിട്ട: ചിറ്റാറില്‍ യുവകര്‍ഷകന്‍ മത്തായിയുടെ മരണം, ഡമ്മിപരീക്ഷണത്തിലും മൃതദേഹത്തില്‍ കണ്ടതിനു സമാന മുറിവ് . മരണം എങ്ങിനെയാണെന്ന് പുറത്തുവന്നെന്ന് സൂചന. വനപാലകരുടെ കസ്റ്റഡിയില്‍ നിന്ന് കിണറ്റില്‍ വീണുള്ള യുവകര്‍ഷകന്‍ മത്തായിയുടെ മരണം ഡമ്മി പരീക്ഷണത്തിലും ആത്മഹത്യയാണെന്ന് തെളിഞ്ഞതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ഡമ്മിയിലുണ്ടായ മുറിവുകളും കിണറ്റില്‍ മൃതദേഹം കിടന്നതിന് സമാനമായ രീതിയില്‍ വീണതുമാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണമായത്.

Read Also : ബഹ്റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ ഒരാള്‍ കൂടി മരിച്ചു : ഇതോടെ മരിച്ചവര്‍ രണ്ടായി

ഫോറന്‍സിക് വിഗദ്ധരുടെയും പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും യോജിച്ചുള്ള പരിശോധന നടന്നതിനാല്‍ അവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും പൊലീസ് മുന്നോട്ടു പോവുക. പ്രാഥമിക നിഗമനം ആത്മഹത്യയെന്ന് തന്നെയാണ്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മത്തായി മുങ്ങി മരിച്ചുവെന്നാണ് പറഞ്ഞിരുന്നത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം വരുന്നത് അനുസരിച്ചാകും തുടര്‍ നടപടി പൊലീസ് സ്വീകരിക്കുക.

shortlink

Post Your Comments


Back to top button